സുനിത കരിച്ചേരിയുടെ ‘വെള്ളരിവളപ്പില്‍ നിന്നൊരു സ്വപ്നനൂല്‍’ കവിതാ സമാഹരം പ്രകാശനം ചെയ്തു

കുറ്റിക്കോല്‍: സുനിത കരിച്ചേരി രചിച്ച് ബുക്കര്‍ മീഡിയ വായനക്കാരിലേക്ക് എത്തിക്കുന്ന വെള്ളരിവളപ്പില്‍ നിന്നൊരു സ്വപ്നനൂല്‍ എന്ന കവിതാസമാഹരം കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ തീയേറ്ററില്‍ പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ വി മണികണ്ഠദാസ് ചലചിത്ര പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ
പി പ്രേമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. നെരൂദ ഗ്രന്ഥാലയം പ്രസിഡണ്ട് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ആദ്യ പുസ്തകമായ നനഞ്ഞ് കുതിര്‍ന്ന ഒരു കെട്ട് വിറകിന്റെ രണ്ടാം പതിപ്പ് നാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ പരിസ്ഥിതി സംഘടനയായ ജീവനം ജൈവവൈവിധ്യ സമിതി അംഗങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കവിയും, അധ്യാപകനുമായ ബിജു ജോസഫ് പുസ്തകപരിചയം നടത്തി. കെ. തമ്പാന്‍, അഡ്വ രാധാകൃഷ്ണന്‍ പെരുമ്പള ആശംസകള്‍ നേര്‍ന്നു. പി. അഭിജിത്ത് സ്വാഗതവും, കെ. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page