പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ സുഹൃത്തായ ചെർക്കാപ്പാറ സ്വദേശിയും ബേക്കൽ പൊലീസിന്റെ പിടിയിൽ; പാണത്തൂർ സ്വദേശിയെ റിമാന്റ് ചെയ്തു

കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പോക്സോ കേസിലെ പ്രതി യും അറസ്റ്റിൽ . പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പള്ളിക്കര ,പാക്കം, ചെർക്കാപ്പാറയിലെ സുരേഷിനെയാണ് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത് . ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരിയാണ് പീഡനത്തിനു ഇരയായത്. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത് . പെൺകുട്ടിനൽകിയ മൊഴി പ്രകാരംപാണത്തൂർ സ്വദേശിയായ അനസ്, മാതാവിന്റെ സുഹൃത്ത് സുരേഷ് എന്നിവർക്കെതിരെ രണ്ടു പോക്സോ കേസുകളാണ് ബേക്കൽപൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ കേസിലെ പ്രതി അനസിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page