കുമ്പളയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഒന്നാംഘട്ട പട്ടികയുമായി എസ് ഡി പി ഐ

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 20 വാര്‍ഡുകളില്‍ സി പി എമ്മും നാലു വാര്‍ഡുകളില്‍ ഘടകകക്ഷികളും ജനവിധി തേടും. ശശിധര പടിക്കല്‍(കക്കളംവാര്‍ഡ്), മുഹമ്മദ് അര്‍ഫാന്‍ (ബംബ്രാണ), കെ കെ സുമ (ഉജാര്‍), ആയിഷത്ത് റസൂല (ഉളുവാര്‍), സുകേഷ് ഭണ്ഡാരി (കളത്തൂര്‍), അബ്ദുല്‍ നാസിര്‍ (ഇച്ചിലംപാടി), പി രമേശ (മുളിയടുക്ക), അനിത പി നായര്‍ (നാരായണ മംഗലം), റിസാന നിയാസ് (കൊപ്പളം), അബ്ദുല്‍ സലീം (കോയിപ്പാടി), അബ്ദുല്‍ റിയാസ് (ബദ്രിയ്യ നഗര്‍), സുല്‍ഫത്ത് (മാട്ടംകുഴി), സി മനോജ് കുമാര്‍ (കോട്ടക്കാര്‍), സതീഷ് കുമാര്‍(ഷേഡിക്കാവ്) എന്നിവരാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മൊഗ്രാല്‍ ഡിവിഷനില്‍ നിന്നു സി പി എം സ്ഥാനാര്‍ത്ഥിയായി എസ് അനില്‍ കുമാറും ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍ നിന്നു സി പി എമ്മിലെ കെ ബി യൂസഫും ജനവിധി തേടും.
എല്‍ ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഇന്ന് (വ്യാഴം)വൈകുന്നേരം 4ന് കുമ്പള പൈ ഹാളില്‍ നടക്കുമെന്നു ഏരിയാ സെക്രട്ടറി സി എ സുബൈര്‍, കെ ബി യൂസഫ്, ബി രത്നാകര, സിദ്ദീഖലി മൊഗ്രാല്‍, അഹമ്മദലി കുമ്പള, രഘുറാം ഛത്രംപള്ള, താജുദ്ദീന്‍ മൊഗ്രാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുമ്പള പഞ്ചായത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എസ് ഡി പി ഐയും പുറത്തിറക്കി. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഷബീര്‍, കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷനീഫ് മൊഗ്രാല്‍, ട്രഷറര്‍ നൗഷാദ്, മന്‍സൂര്‍ കുമ്പള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.
കുമ്പോല്‍ വാര്‍ഡില്‍ റുഖിയ അന്‍വറും കക്കളം കുന്നില്‍ നാസര്‍ ബംബ്രാണയും റെയില്‍വെ സ്റ്റേഷന്‍ വാര്‍ഡില്‍ ഫഹിമ നൗഷാദും ബദ്രിയ നഗറില്‍ അന്‍വര്‍ ആരിക്കാടിയും മത്സരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page