മൊബൈല്‍ നോക്കിയിരിക്കുന്നതിനിടെ അബദ്ധത്തില്‍ വെയിറ്റിങ് റൂം ചെയറിനുള്ളില്‍ കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന

കാസര്‍കോട്: മൊബൈല്‍ നോക്കിയിരിക്കുന്നതിനിടെ വെയിറ്റിങ് റൂം ചെയറിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന. കീഴൂരിലെ സന്ദീപിന്റെയും സിത്താരയുടെയും മകന്‍ ആത്മജ് ആണ് കസേരയില്‍ കുടുങ്ങിപ്പോയത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കാസര്‍കോട് നായക്‌സ് റോഡിലെ കണ്ണാശുപത്രിയിലാണ് സംഭവം. മാതാപിതാക്കളുടെ കൂടെ ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മൊബൈല്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി വെയിറ്റിങ്‌റൂം ചെയറിനുള്ളിലെ വിടവില്‍ കുടുങ്ങിപ്പോയി. വലിച്ചെടുക്കാന്‍ പിതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഗ്നിശമനാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ സേനയെത്തി. ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് കസേര മുറിച്ച് പരിക്കൊന്നും കൂടാതെ കുട്ടിയെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരായ എച്ച് ഉമേശന്‍, എംഎ വൈശാഖ്, എസ് അരുണ്‍കുമാര്‍, അഭയ്‌സണ്‍, അരുണ പി നായര്‍ എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page