കാസര്‍കോട്: ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് പോയതിനു തൊട്ടുപിന്നാലെ പറക്കമുറ്റാത്തെ രണ്ടു മക്കളെ തനിച്ചാക്കി ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. തളിപ്പറമ്പ്, പന്നിയൂര്‍, മഴൂരിലെ കെ നീതു (35), മഴൂരിലെ സുമേഷ് (38) എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കാറില്‍ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ചിറ്റാരിക്കാല്‍ എ എസ് ഐ ശ്രീജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനില എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
എസ് ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ യുവതിയെയും കാമുകനെയും കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് ചട്ടഞ്ചാലിലേയ്ക്ക് വരുംവഴിയാണ് ഇരുവരും കാറില്‍ സഞ്ചിരിക്കുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചത്. യുവതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് നീതുവിനെ ഭര്‍തൃവീട്ടില്‍ നിന്നു കാണാതായത്. ഒളിച്ചോടുന്നതിന് രണ്ടു ദിവസം മുമ്പാണ് നീതുവിന്റെ ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് തിരികെ പോയത്. അതേസമയം സുമേഷിനെ കാണാതായത് സംബന്ധിച്ച് തളിപ്പറമ്പ് പൊലീസും കേസെടുത്തിരുന്നു.







