മംഗളൂരു: ഏഴുവര്‍ഷം മുമ്പ് കാണാതായ ജമീല എന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് ജനങ്ങളുടെ സഹായം തേടി. ആളെ കണ്ടെത്താന്‍ മംഗളൂരു സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മംഗളൂരു മഞ്ചനാടി സ്വദേശി ഷെഖബ്ബിന്റെ ഭാര്യ ജമീലയെയാണ് 2018 മെയ് 25 ന് വൈകുന്നേരം കാണാതായത്. മംഗളൂരു നഗരത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ ഉള്ളാളിലെ ഷൗക്കത്ത് കൊണാജെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കറുത്ത ബുര്‍ഖ ധരിച്ചാണ് വീട്ടില്‍നിന്നും അവസാനമായി പോയത്. 35 വയസു പ്രായമുള്ള ജമീലയ്ക്ക് തുളു, കന്നഡ, മലയാളം, ബയാരി, ഹിന്ദി ഭാഷകള്‍ വശമുണ്ട്. ജമീലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമുമായി 0824-2220800 എന്ന നമ്പറിലോ, കൊണാജെ പൊലീസ് സ്റ്റേഷനുമായി 0824-2220536 / 9480802350 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.







