കാസര്‍കോട്: ഉപ്പള, ഹിദായത്ത് ബസാറില്‍ പുഴമണല്‍ കടത്തുകയായിരുന്ന ഓട്ടോ റിക്ഷ മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. വിവരമറിഞ്ഞ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം എത്തിയപ്പോള്‍ ഓട്ടോ ഓടിച്ചിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ഓട്ടോയും മണലും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേയ്ക്ക് മാറ്റി. മണല്‍ കടത്തിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.







