കാഞ്ഞങ്ങാട്: അജാനൂര്‍ പാണന്തോട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പൊതു വ്യായാമ കേന്ദ്രം ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ബ്ലോക്ക് വൈസ് പ്രസി.കെ.വി. ശ്രീലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, ബ്ലോക്ക് മെമ്പര്‍മാരായ എം.ജി.പുഷ്പ, ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍, മെമ്പര്‍മാരായ എം. ബാലകൃഷ്ണന്‍, പി. മിനി, പി. കൃഷ്ണന്‍, വി.സനൂപ്, പി. ഗിരീഷ്, എ. ദാമോദരന്‍ പ്രസംഗിച്ചു.







