കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജില്ലാ കോര്‍ഡിനേറ്റര്‍ കാദര്‍ ചെര്‍ക്കളക്ക് മെമ്പര്‍ഷിപ്പ് സമ്മാനിച്ചു.
ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഇക്ബാല്‍ അമ്പത്ത്, ഹമീദ് ഇച്ചിലങ്കോട്, മുഹമ്മദലി ഹൊസ്സങ്കടി, സമീര്‍ ചേരങ്കൈ, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, ഫഹദ് ചന്തേര, അബ്ദു പെര്‍ള, ഹാരിസ് മൊഗ്രാല്‍, താജു ബാങ്കോട്, ഫവാഹിദ് തൃക്കരിപ്പൂര്‍, ഹമീദ് കുക്കാര്‍, റാഷിദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും, ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.







