സത്യപ്രതിജ്ഞ സമയത്ത് മംഗല്‍പാടിയില്‍ കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം: കരിമരുന്നു പ്രയോഗം; മധുര പലഹാര വിതരണം

മഞ്ചേശ്വരം: 10 വര്‍ഷത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടിയില്‍ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണം നടത്താന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബന്തിയോട് ജംഗ്ഷനില്‍ വെടിമരുന്നു പ്രയോഗം നടത്തി ആഹ്ലാദം പ്രകടിപ്പിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അലങ്കരിക്കും. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനു ജനകീയ മുഖം പകര്‍ന്നു കൊണ്ടു മധുരപലഹാര വിതരണവും ജനസമ്പര്‍ക്ക പരിപാടികളും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page