ഇന്നത്തെ പ്രധാന വാർത്തകൾ​

​ ഇസ്രയേലിനെതിരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്.

​ പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായതായി യു.എസ് സൈന്യം ഒടുവിൽ സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിന് നേരെ തൊടുത്ത ഇറാന്റെ രണ്ട് വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

​അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ഡോണൾഡ് ട്രംപ്.
​യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻ.ബി.സി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ ക്ഷുഭിതനായ ട്രംപ്, മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ചു.


​ഉത്തര കൊറിയ തങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്ന് അമേരിക്ക സ്വപ്നം കാണുക പോലും വേണ്ടെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി വ്യക്തമാക്കി. രാജ്യം തങ്ങളുടെ ആണവ നയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന മുന്നറിയിപ്പാണ് ഉത്തര കൊറിയ നൽകുന്നത്.

​തായ്‌വാൻ അതിർത്തിയിൽ ചൈനീസ് കപ്പലുകൾ.
​തായ്‌വാന്റെ നിയന്ത്രിത ജലാതിർത്തിയിലേക്ക് മൂന്ന് കോസ്റ്റ് ഗാർഡ് കപ്പലുകൾ ഉൾപ്പെടെ നാല് ചൈനീസ് കപ്പലുകൾ കടന്നതായി തായ്‌വാൻ തീരസംരക്ഷണ സേന അറിയിച്ചു. ദ്വീപിന്റെ തെക്കേ അറ്റത്തുനിന്നും 30 നോട്ടിക്കൽ മൈൽ മാറിയാണ് ചൈനീസ് സാന്നിധ്യം കണ്ടെത്തിയത്.

പ്രവാസി മലയാളിക്ക് നേരെ വെടിയുതർത്തു
​അമേരിക്കയിൽ പിസ്സ ഡെലിവറിക്കിടെ
മലയാളി യുവാവിന് വെടിയേറ്റു.

​ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം ഗൾഫ് മേഖലയിലാകെ കനത്ത സാമ്പത്തിക ആശങ്ക നിലനിൽക്കുന്നുണ്ട്. വ്യോമപാതകളുടെ സുരക്ഷയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ സജീവമാണ്.

​ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പങ്കെക്കാൻ 23 രാഷ്ട്രീയ പാർട്ടികൾ എത്തും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി യോഗത്തിനെത്തിയപ്പോൾ, സ്റ്റാലിനും ഡിഎംകെയും ഈ യോഗത്തിൽ പങ്കെടുക്കുന്നില്ല.
അതേസമയം പ്രതിഷേധിച്ച് പങ്കെടുക്കുമെന്ന് സിപിഎമ്മും ജെഎംഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സ്ഥിരതയെ ചൊല്ലി തർക്കം മുറുകുന്നു. വിജയ് 3 മാസം തികച്ച് ഭരിക്കില്ലെന്ന് എം.കെ. സ്റ്റാലിൻ വിമർശിച്ചപ്പോൾ, വിജയ്‌ക്കൊപ്പം സിപിഎം ഉറച്ചുനിൽക്കുമെന്നും ഡിഎംകെ സഖ്യം നിലവിലില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി

ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം ഓയിൽ ഇന്ത്യ കണ്ടെത്തി. ഇത് ഊർജ്ജ മേഖലയിൽ രാജ്യത്തിന് വലിയൊരു നിർണായക നേട്ടമായി വിലയിരുത്തപ്പെടുന്നു.

​ഡൽഹി തീപിടിത്തം: ഡൽഹി മാളവ്യ നഗറിലുണ്ടായ വൻ തീപിടിത്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 22 ആയി ഉയർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം കനക്കുന്നു. ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

​മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം വടക്കൻ പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ ‘ലാഫിങ് വില്ല’യിൽ നടന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും ചലച്ചിത്ര ലോകവും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

​സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

​മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ (അളിയൻ) അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് ബെന്നി തോമസ് തന്റെ സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

​കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിശദമായ ചർച്ചകൾ നടന്നു. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് പ്രായോഗികമായ തിരുത്തൽ നടപടികൾക്കായി മൂന്ന് മാസത്തെ സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇതിനായി പ്രത്യേക പ്ലീനം വിളിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

​കൊച്ചിൻ സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ശക്തമായ കാലവർഷം തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 9 വരെ കാസർകോട് തീരത്തുനിന്നുള്ള മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

​പരീക്ഷകൾ മാറ്റിവെച്ചു: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

​നീലേശ്വരം-ചായ്യോത്ത്-കാലിച്ചനടുക്കം-തായന്നൂർ റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമായി 2003-ൽ നാട്ടുകാർ ചേർന്ന് ഓഹരിയെടുത്തു തുടങ്ങിയ പ്രശസ്തമായ ജനകീയ ബസ് സർവീസ് നിർത്തലാക്കുന്നു. കെ.എസ്.ആർ.ടി.സി സർവീസുകൾ വർദ്ധിച്ചതും യാത്രക്കാരുടെ കുറവും ഇന്ധനവില വർദ്ധനവുമാണ് കാരണം. ഈ മാസം 10-ന് ബസ് ലേലം ചെയ്യാനാണ് ജനകീയ വികസന സമിതിയുടെ തീരുമാനം.

​ഓൺലൈൻ വഴി 4.5 ലക്ഷം രൂപയുടെ തട്ടിപ്പ്
​സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സംഘം കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിൽ നിന്ന് നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page