കാസർകോട് : കാസർകോട് നഗരസഭയും കുടുംബശ്രീ സിഡിഎസും ചേർന്ന് 14 ആശ്രയ ഗുണഭോക്ത കുടുംബങ്ങൾക്ക് വീടുകൾ നൽകി. 2015-16 വർഷത്തിൽ നിർമാണമാരംഭിച്ചിവീടുകളാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കി കൈമാറിയത്. നുള്ളിപ്പാടി ജെ. പി നഗറിൽ നടന്ന ഭവനദാന ചടങ്ങിൽ ചെയർമാൻ അബ്ബാസ് ബീഗം സി ഡി എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിമിന് താക്കോൽ കൈ മാറി ഉത്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷംസീദ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സഹിർ ആസിഫ്, ഖാലിദ് പച്ചക്കാട്, റീത്ത, രജനി,കൗൺസിലർ മാർ,കിഷോർ,,ഷാഹിദ, ദേവയാനി, ആശ, ബിനീഷ് ജോയ്, അർച്ചന,പ്രിയ, റെനീഷ, ഗുണഭോക്താകൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർചടങ്ങിൽ പങ്കെടുത്തു.







