കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇരട്ട പാസ്പോര്‍ട്ട്; പറക്ലായിയിലെ റംഷീദിനെതിരെ കേസെടുത്തു

കാസര്‍കോട്: കാപ്പ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യുവാവിനെതിരെ ഇരട്ട പാസ്പോര്‍ട്ട് കൈവശം വച്ചതിന് പൊലീസ് കേസെടുത്തു. ഏഴാംമൈല്‍, പറക്കളായി, കായലടുക്കത്തെ റംഷീദി (34)നെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
നിരവധി കേസുകളില്‍ പ്രതിയായ റംഷീദിനെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സെപ്തംബര്‍ 23ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കാപ്പ പ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഈ സമയത്ത് റംഷീദിന്റെ കൈവശം ബംഗ്ളൂരു പാസ്പോര്‍ട്ട് കണ്ടെടുത്തിരുന്നു.
സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതി കേരളത്തില്‍ നിന്നു പാസ്പോര്‍ട്ട് എടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ബംഗ്ളൂരുവില്‍ നിന്നു മറ്റൊരു പാസ്പോര്‍ട്ട് കൂടി എടുത്തിരുന്നതായുള്ള വിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി വജയ്ഭാരത് റെഡ്ഡി നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് റംഷീദിനെതിരെ ഇരട്ട പാസ്പോര്‍ട്ട് കൈവശം വച്ചതിനു കേസെടുത്തത്. അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page