കാസര്‍കോട്: കീഴൂര്‍ ബീച്ച് കടപ്പുറത്തെ കെ.ടി ഹൗസിലെ പരേതനായ ദാസന്റെ ഭാര്യ കെ.ടി ശങ്കരി (75) കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടിലായിരുന്നു സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞു വീണ ശങ്കരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മക്കള്‍: പ്രേമ, മാധവി, വസന്തന്‍, പരേതയായ യമുന, സീമ. മരുമക്കള്‍: ദാസന്‍, രമേശന്‍, ജലജ, സുരേന്ദ്രന്‍, മണികണ്ഠന്‍. സഹോദരങ്ങള്‍: രാജന്‍, മോഹനന്‍, പരേതനായ മണികണ്ഠന്‍, ബാബു.







