11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാന അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങിനു എത്തിയ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ബ്ലാത്തൂര്‍ സ്വദേശിയായ സുധീര്‍ (48) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുധീര്‍.
കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീര്‍ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീട്ടിനു സമീപത്തു നിന്നു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയില്‍ നിന്നു രഹസ്യമൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page