കാസർകോട് : കേരള – കർണാടക അതിർത്തിയിലെ അഡൂർ പാണ്ടി പുലിപ്പറമ്പിനടുത്തു കാട്ടാനക്കൂട്ടം ചുറ്റിക്കറങ്ങുന്നു. ദിവസങ്ങളായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ചിരിക്കുന്നത് കേരളാതിർത്തിയിൽ ഭീതി പരത്തിയിട്ടുണ്ട്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പുലിപ്പറമ്പിൽ സ്ഥാപിച്ച സോളാർ തൂക്കുവേലി യാണ് അതിർത്തികടന്നു കേരളത്തിൽ കടക്കുന്നതിനു കാട്ടാനക്കൂട്ടത്തിന് തടസമായിട്ടുള്ളത്. പോരാത്തതിന് ഫോറസ്ററ് ജീവനക്കാർ ദിവസങ്ങളായി അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു. കാട്ടാനക്കൂട്ടത്തിൽ ഒരു ഒറ്റക്കൊ മ്പനുണ്ടെന്നും അവനാണ് ഭീകരനെന്നും ആളുകൾ പറയുന്നു. വല്ല കാട്ടുമരം അവൻ സോളാർ വേലിക്കു മുകളിലേക്കു പിഴുതു മറിച്ചേക്കുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. അങ്ങനെങ്ങാനും സംഭവിച്ചാൽ കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുമെന്നും തെങ്ങുകളും കവുങ്ങുകളും കൃഷിവിളകളും അപ്പാടെ പിഴുതു നശിപ്പിക്കുമെന്നും ജനങ്ങൾ ഭയക്കുന്നു. അതേ സമയം ഫോറസ്റ്റ് അധികൃതർ അതിർത്തിയിൽ അതീവ ജാ ഗ്രത തുടരുകയാണ്. കാട്ടാനകളും അതിർത്തിക്കടുത്തു തങ്ങുന്നു. അതേസമയം സൗരോർജ വേലി യുടെ പവറിൽ നാട്ടുകാർ വിശ്വാസമർപ്പിക്കുന്നു.







