കാസര്‍കോട്: മുന്‍കാല പ്രാബല്യം ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജീവനക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. 34 മാസത്തെ ഡിഎ കുടിശികയാണ് ഇതുമൂലം നഷ്ടപ്പെട്ടതെന്നു പ്രതിഷേധം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ അഞ്ച് തവണ മുന്‍കാല പ്രാബല്യം നിഷേധിച്ചതിലൂടെ 190 മാസത്തെ കുടിശ്ശിക ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു.
മനപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിയാണ് ഇതെന്ന് സംഘടന ആരോപിച്ചു. കേരളത്തിലെ ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ് ജീവനക്കാര്‍ക്ക് 2025 ജൂലൈയിലെ ക്ഷാമബത്ത വരെ അനുവദിച്ച് നല്‍കുമ്പോഴാണ് സംസ്ഥാന ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക നല്‍കാത്തതുജീവനക്കാരോടുള്ള സര്‍ക്കാരിന്റെ വിവേചനമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
ജില്ലാ പ്രസിഡണ്ട് എ ടി ശശി ഉദ്ഘാടനം ചെയ്തു. എം മാധവന്‍ നമ്പ്യാര്‍, സുരേഷ് പെരിയങ്ങാനം, കെ.സി സുജിത്ത് കുമാര്‍, ലോകേഷ് എം ബി ആചാര്‍,വത്സല കൃഷ്ണന്‍, എം ടി പ്രസീത, വി ടി പി രാജേഷ്, വി എം രാജേഷ്, പി കുഞ്ഞികൃഷ്ണന്‍, വിജയകുമാരന്‍ നായര്‍, മുരളീധരന്‍ നായര്‍, ജഗദീശന്‍ നായര്‍,
കെ വി സജീഷ് കുമാര്‍, ശ്രീനിമോന്‍ പ്രസംഗിച്ചു.







