കാസര്‍കോട്: അതിദാരിദ്ര്യമുക്ത കേരളപ്രഖ്യാപനത്തിനെതിരെ ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി വായ മൂടിക്കെട്ടി സമരം നടത്തി. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയത് അതിദാരിദ്ര്യം മുക്ത കേരളം എന്ന തള്ളലാണെന്നും അതിനെതിരായാണ് കര്‍ഷക മോര്‍ച്ച പ്രതിഷേധിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിഒന്നായിരത്തി നൂറ്റി മുപ്പത്തിനാല് അതിദരിദ്രര്‍ നിലനില്‍ക്കെയാണ് ദാരിദ്ര്യ മുക്തം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നു അറിയിപ്പ് കൂട്ടിച്ചേര്‍ത്തു. കര്‍ഷക മോര്‍ച്ച ജില്ലാപ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ് നേതൃത്വം നല്‍കി. ജില്ലാ ജന.സെക്രട്ടറി സജീവചേവാര്‍, വൈ. പ്രസിഡന്റ്മാരായ ചന്ദ്രന്‍ നമ്പ്യാര്‍, സീതാറാം ഭണ്ഡാരി, മണ്ഡലം പ്രസിഡന്റ്മാരായ മണി കാവുങ്കാല്‍, ഗംഗാധരന്‍ കെ, അശോകന്‍, മറ്റു ഭാരവാഹികളായ കാര്‍ത്തികേയന്‍ ഓമ്പ, ഗോവിന്ദന്‍ സംബന്ധിച്ചു.







