ചെന്നൈ: റെയില്‍വേ യാര്‍ഡുകളില്‍ നിന്ന് ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന അഭിഭാഷകനെ റെയില്‍വെ സംരക്ഷണ അറസ്റ്റ് ചെയ്തു. പൊന്നേരിയിലെ അഭിഭാഷകനായ നാഗരാജിനെ(38)യാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ ഇയാള്‍ ആറു ലക്ഷം രൂപ വിലമതിക്കുന്ന 134 ബാറ്ററികളാണ് മോഷ്ടിച്ചത്.
ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങള്‍ യാര്‍ഡുകളില്‍നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബാറ്ററികള്‍ വന്തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിലാണ് നാഗരാജ് പിടിയിലായത്.
വെള്ളിയാഴ്ച പുലര് ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ എം.എസ്. മീനയുടെ പിടിയിലായ സംഘം ഇയാളെ പിടികൂടുകയായിരുന്നു.
രേഖകളില്ലാതെ തീവണ്ടികളുടെ ബാറ്ററികള്‍ വാങ്ങിയതിന് ശ്രീനിവാസനെയും(45) സഹായിയായ ബി. മണിമാരനെയും(33) അറസ്റ്റ് ചെയ്തു.







