മംഗളൂരു: തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാുണാന്ത്യം. വിട്ടല്‍ അലികെയിലെ ഇബ്രാഹിം ഉസ്താദിന്റെ മകന്‍ ഇസ്മായില്‍ (37) ആണ് മരിച്ചത്. അലുമിനിയം പൈപ്പ് ഉപയോഗിച്ചാണ് തേങ്ങ പറിക്കാന്‍ ശ്രമിച്ചത്. അബദ്ധത്തില്‍ തെങ്ങിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തോട്ടി തട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്.







