ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ശ്രീകാകുളം, കാസിബുഗ്ഗ, വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിനിടയിലാണ് ദുരന്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ദുരന്തത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു നടുക്കം രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എത്രയും വേഗം ചികിത്സ നല്‍കണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു.








