ബേക്കലിന് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌ക്കാരം

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
ആലപ്പുഴ ജില്ലയിലെ മുഹമ്മ ഒന്നാമത്തെ മികച്ച പൊലീസ് സ്റ്റേഷനായും തൃശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ രണ്ടാമത്തെ മികച്ച സ്റ്റേഷനായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കും ചീഫ് മിനിസ്റ്റേര്‍സ് ട്രോഫി ലഭിക്കും.
വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറായ കെ പി ഷൈന്‍ ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ച 2024 വര്‍ഷത്തെ പ്രകടനം പരിഗണിച്ചാണ് ബേക്കലിനെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌ക്കാരത്തിനു തെരഞ്ഞെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page