ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു തുടക്കം

പി പി ചെറിയാൻ

ഡാളസ്: അമേരിക്കൻ മലയാളി സാഹിത്യ സംഘടനയായ ലാനയുടെ ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ തുടക്കം . മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നവംബർ 2 ന് സമാപിക്കും. ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹി ക്കുന്നത്.
സമ്മേളനത്തിൽ ഡോക്ട൪ എം. വി പിള്ള , നിരൂപക൯ സജി അബ്രഹാം തുടങ്ങിയവ൪ പ്രധാന അതിഥികളായിരിക്കും. സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും വിവിധ കലാപരിപാടികൾ കാണാനും, കേരള വിഭവങ്ങൾ ആസ്വദിക്കാനും ലാന സമ്മേളനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിൽ മലയാള ഭാഷയെയും ഭാഷാസാഹിത്യവും പ്രോത്സാഹിപ്പിക്കാനാണ് ഒരു കേന്ദ്ര സാഹിത്യ

സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യകാരന്മാർ, സാഹിത്യ പ്രചാരകർ, സാഹിത്യാസ്വാദകർ എന്നിവർ ചെന്ന്
കേ ന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്. കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം എസ് ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം എന്നിവർ സമ്മേളന വിജയത്തിന് നേതൃത്വം വഹിക്കുന്നു. കെ എൽ എസ് പ്രവർത്തകരായ ഇവർ മുൻകാല ലാനാ പ്രസിഡൻറ്റുമാരാണ്. ശങ്ക൪ മന (ടെന്നീസി), സാമുവൽ പനവേലി (ടെക്സാസ്), ഷിബു പിള്ള ( ടെന്നീസി) , മാലിനി, (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ ), ഹരിദാസ്‌ തങ്കപ്പൻ (ഡാളസ്), എന്നിവരാണ്നിലവിലെ ഭാരവാഹികൾ.സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ,കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും, കവികളും , സാഹിത്യപ്രേമികളും ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page