നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാലിന്യമല : ദുര്‍ഗന്ധം ദുസ്സഹമായി നാട്

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാസങ്ങളായിതള്ളിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം അതി ദുസ്സഹമായിരിക്കുന്നു. ആരാണിവിടെ മാലിന്യം തള്ളുന്നതെന്നും ഏത് സമയത്താണ് മാലിന്യങ്ങള്‍ തോട്ടില്‍ കുന്നുകൂടുന്നതെന്നും അറിയുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നൂ. പരിസരത്ത് ആരുമില്ലാത്ത സമയത്താണ് ഇവ തോട്ടില്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വഴി നടന്നു പോകുന്നവര്‍ ഇപ്പോള്‍ മൂക്ക് പൊത്തി പിടിച്ചാണ് നടക്കുന്നത്. കല്‍മാഡി പുഴയിലെ ദുര്‍ഗന്ധവും, അതോടൊപ്പം പാലത്തിന് സമീപം റോഡരികില്‍ തള്ളുന്ന മാലിന്യങ്ങളുടെ നാറ്റവും കൊണ്ട് പരിസര വാസികളും, കാല്‍നടയാത്രക്കാരും പൊറുതി മുട്ടിയിരിക്കുകയാണ്. മാലിന്യങ്ങള്‍ തള്ളുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു കര്‍ശന നിയമ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


പാലത്തിന്റെ കൈവരിയില്‍ ഇരുമ്പ് ജാലികള്‍ കെട്ടിയത് കൊണ്ട് പുഴയിലേക്ക് വലിച്ചെറിയാന്‍ സാധിക്കാത്തത് കൊണ്ടാകണം റോഡരികില്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ പരിസരത്ത് താമസിക്കുന്നവര്‍ രോഗഭീതിയാല്‍ ജീവിക്കുന്നു.ജനങ്ങള്‍ രോഷാകുലരായിരിക്കുകയാണ്. ഞങ്ങള്‍ ജീവിക്കണോ മരിക്കണോ എന്നാണ് പരിസര വാസികള്‍ ചോദിക്കുന്നത്. ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page