മുളിയാര്‍ ബാങ്ക് ബോവിക്കാനം ടൗണില്‍ തണ്ണീര്‍ പന്തലൊരുക്കി


കാസർകോട്: മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊതു നന്മ ഫണ്ട് ഉപയോഗിച്ച് ബോവിക്കാനം ടൗണില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു. ബോവിക്കാനം ഈവനിംഗ് ബ്രാഞ്ച് പരിസരത്താണ് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ റോഡരികില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചത്. 24 മണിക്കൂറും ശുദ്ധീകരിച്ച വെള്ളം ഇതില്‍ നിന്നും ലഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. തണ്ണീര്‍ പന്തലിന്‍റെ ഉദ്ഘാടനം മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി ഗോപിനാഥന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രേണുക, സി. അശോക് കുമാർ ബാങ്ക് വൈസ് പ്രസിഡന്‍റ് കെ പി ബാലചന്ദ്രന്‍ നായര്‍, ഭരണ സമിതി അംഗങ്ങളായ ടി കുഞ്ഞിക്കണ്ണന്‍, രാധാകൃഷ്ണന്‍ പേരടുക്കം, ബി സി കുമാരന്‍, രാമപ്രസാദ് കെ, സനല്‍കുമാര്‍, യശോദ, ബാങ്ക് സെക്രട്ടറി ഇ മണികണ്ഠന്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page