ദേശീയപാത നിര്‍മ്മാണം: മൈലാട്ടിയില്‍ നിര്‍മ്മാണ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ചു

കാസര്‍കോട്: മൈലാട്ടി ദേശീയപാതയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എച്ച് 66 മൈലാട്ടി ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ നിര്‍മ്മാണ കമ്പനിയായ മേഘയുടെ പ്ലാന്റ് ഉപരോധിച്ചു. നാട്ടുകാര്‍, പരിസരത്തെ ക്ലബ്ബ് പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
നിലവിലുള്ള ഡ്രൈനേജ് അടിപ്പാതയായി വിപുലീകരിക്കുക, മൈലാട്ടി ജംഗ്ഷനില്‍ നിന്നു വാഹനങ്ങള്‍ക്ക് ദേശീയ പാതയിലേയ്ക്ക് കയറാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പൊലീസ് സാന്നിധ്യത്തില്‍ സമരക്കാരും നിര്‍മ്മാണകമ്പനിയായ മേഘ അധികൃതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ച് 45 ദിവസത്തിനകം പരിഹാരം കാണുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page