പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തമിഴ്‌നാട്, മേട്ടുപാളയം സ്വദേശി രാജന്‍ എന്ന അണ്ണാച്ചി രാജനെയാണ് പൂച്ചക്കാട്, അരയാല്‍ തറയിലെ പ്രവാസി അബ്ദുല്‍ മജീദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മെയ് 9ന് രാത്രിയിലാണ് അബ്ദുല്‍ മജീദിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. അയല്‍പക്കത്തെ വീട്ടില്‍ നിന്ന് കൈക്കലാക്കിയ പിക്കാസ് ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്ത് കടന്നതിനെ കുറിച്ചുo അലമാരകളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന രീതികളും രാജന്‍ അന്വേഷണ സംഘത്തോട് വിവരിച്ചു. കവര്‍ച്ച മുതലുകളുമായി മതില്‍ ചാടിക്കടന്നതും വിശദീകരിച്ചു.

കസ്റ്റഡിയിലായ പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നുവെന്ന് അറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. മോഷ്ടാവിന്റെ വിശദീകരണം കേട്ട് പൊലീസും വിവരമറിഞ്ഞെത്തിയ നാട്ടുകാരും മൂക്കത്ത് വിരല്‍ വച്ചു. മജീദിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കഴിഞ്ഞദിവസം കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് പ്രതിയുടെ സഹായത്തോടെ സംഘം കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ പ്രതിയെ ഉടന്‍ കോടതി ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page