സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

പയ്യന്നൂര്‍: തളിപ്പറമ്പ്, തേര്‍ത്തല്ലിയില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയും മഹാരാഷ്ട്ര, നാസിക്കില്‍ നിന്നു 140 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി. പയ്യന്നൂര്‍, കുഞ്ഞിമംഗലത്തെ രാജി (35)യെയും കാമുകന്‍ പത്തനംതിട്ടയിലെ രാജേഷി(35)നെയുമാണ് ഗോത്രഗ്രാമത്തില്‍ കണ്ടെത്തിയത്. ഇരുവരെയും പൊലീസ് തളിപ്പറമ്പില്‍ എത്തിച്ചു. കോടതി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒളിച്ചോട്ടം സംബന്ധിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ -“തേര്‍ത്തല്ലി, മേരിഗിരി സ്വദേശിനിയായ രാജി കുഞ്ഞിമംഗലം സ്വദേശിയായ 35 കാരന്റെ ഭാര്യയാണ്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ഇതിനിടയിലാണ് സമൂഹമാധ്യമത്തിലൂടെ പത്തനംതിട്ട സ്വദേശിയായ രാജേഷുമായി പരിചയത്തിലായത്. ഇത് പിന്നീട് വേര്‍പിരിയാനാവാത്ത പ്രണയത്തില്‍ കലാശിച്ചു. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം മക്കളെയും കൂട്ടി ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ രാജി തേര്‍ത്തല്ലിയിലെ വീട്ടില്‍ എത്തി. ഏപ്രില്‍ 30ന് തളിപ്പറമ്പിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ്‌ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍ ആലക്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തില്‍ രാജിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നു കണ്ടെത്തി. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ് ഐ മുനീര്‍ നടത്തിയ അന്വേഷണം മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയിലെ നാസിക്കില്‍ നിന്നു 140 കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തി. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് രാജിയെയും കാമുകനെയും ഗോത്രഗ്രാമത്തില്‍ കണ്ടെത്തിയത്.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page