കാസര്‍കോട് : കുട്ടികൾക്കായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനം കല്ലട്ര മാഹിൻ ഹാജിഎം.എൽ എ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 5 മുതൽ മെയ് 22 വരെ കാസര്‍കോട് കെ.സി.എ സ്റ്റേഡിയം, ഉപ്പള മന്നംകുഴി ഗ്രൗണ്ട്, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു പരിശീലനം.
കെ.എം. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ടി.എം. ഇഖ്ബാൽ തളങ്കര നൗഫൽ, സലാം ചെർക്കള, മാഹിൻ കേളോത്ത്,അസീസ് ടി, ഡിജു ദാസ്, മുനീർ ഒളിയ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.






