ഉപ്പള: ബന്തിയോട് അഡ്ക-ഒളയം റോഡിനടുത്തു വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നിതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു അഡ്ക്ക മെഗാസ്റ്റാര്‍ ക്ലബ്ബ് അധികൃതരോടാവശ്യപ്പെട്ടു. അഡ്ക ഒളയം റോഡിനടുത്തു പച്ചമ്പള ഭാഗത്തു നിന്ന് അമിത വേഗതയിലാണ് വാഹനങ്ങള്‍ വരുന്നതെന്നും ഇതു പതിവായി ഈ പ്രദേശത്തു അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഒരു അപകടമെങ്കിലും ഉണ്ടാകാത്ത ഒറ്റ ദിവസവുമുണ്ടാകാറില്ലെന്നും മെഗാസ്റ്റാര്‍ ക്ലബ്ബ് ചൂണ്ടിക്കാട്ടി. അപകടമൊഴിവാക്കുന്നതിന് വേഗത നിയന്ത്രണ സംവിധാനം ഇവിടെ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.







