കാസര്‍കോട് മണ്ഡലത്തില്‍ മൂന്നു റോഡുകള്‍ക്കു എട്ടുകോടി 96 ലക്ഷം രൂപ അനുവദിച്ചു: നെല്ലിക്കുന്ന്

കാസര്‍കോട്: ബോവിക്കാനം- ബേവിഞ്ച റോഡ് വികസനത്തിനു നാലുകോടി 80 ലക്ഷം രൂപ അനുവദിച്ചെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.
ചൗക്കി കുന്നില്‍- മജല്‍- ഉജിര്‍ക്കര റോഡ്, കോട്ടക്കുന്ന്- മൊഗര്‍ മസ്ജിദ് റോഡ് എന്നിവയുടെ വികസനത്തിനും കാസര്‍കോട് വികസന പാക്കേജ് തുക അനുവദിച്ചു. മൂന്നു റോഡുകള്‍ക്കുമായി എട്ടുകോടി 96 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് എം എല്‍ എ അറിയിപ്പില്‍ പറഞ്ഞു. ചൗക്കി കുന്നില്‍- ഉജിര്‍ക്കര റോഡിനു ഒരു കോടി 93 ലക്ഷം രൂപയും കോട്ടക്കുന്ന്- മൊഗര്‍ റോഡിനു രണ്ടു കോടി 23 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു റോഡുകള്‍ക്കും കൂടി എട്ടുകോടി 96 ലക്ഷം രൂപ വികസന പാക്കേജ് ജില്ലാ സമിതി അനുവദിക്കുകയും അനുമതിയ്ക്ക് സ്റ്റേറ്റ് ലവല്‍ എംപവറിംഗ് കമ്മിറ്റിയോടു അംഗീകാരത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നെല്ലിക്കുന്ന് അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page