മുഹിമ്മാത്ത് ഉറൂസും സനദ് ദാനവും ജനുവരിയില്‍

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപതാം ഉറൂസും സനദ്ദാനവും ജനുവരി 29,30,31 തീയ്യതികളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് പ്രഖ്യാപനം നടത്തി. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എ ബി മൊയ്ദു സഅദി ചേരൂര്‍, ഇബ്രാഹിം ദാരിമി, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page