പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കും; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ നിയോഗിച്ചു. സിപിഐയുടെ രണ്ട് മന്ത്രിമാരും ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അ​ഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അം​ഗങ്ങൾ. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബ‌‌ർ അഞ്ചിന് സർവ്വകക്ഷിയോ​ഗം ചേരാൻ തീരുമാനിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page