കൊലക്കേസ് പ്രതിയെ അക്രമിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവം; പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി

തൃശൂര്‍: കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശനെ(44) കൊലപ്പെടുത്താന്‍ ശ്രമിച്ച വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരം നടത്തിപ്പുകാരന്‍ പാസ്റ്റര്‍ ഫ്രാന്‍സിസ്(65), ആരോമല്‍, നിതിന്‍, എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവിലെ അഗതിമന്ദിരത്തില്‍ വെച്ചാണ് കൊലക്കേസ് പ്രതിയായ സുദര്‍ശന് ക്രൂരമായ മര്‍ദനമേറ്റത്. അഗതി മന്ദിരത്തില്‍ വെച്ച് സുദര്‍ശന്‍ അക്രമം നടത്തിയെന്നും തുടര്‍ന്ന് ഇവിടെ വെച്ച് സുദര്‍ശനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയന്നത്. സംഭവത്തില്‍ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മര്‍ദ്ദനമേറ്റ് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്റെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. അക്രമികള്‍ കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. സുദര്‍ശന്‍ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദര്‍ശനെ പിടികൂടിയത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു. 11 കേസുകളിലെ പ്രതിയാണ് സുദര്‍ശന്‍. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page