പെർമൂദയിൽ വൻ കവർച്ച; ഗൾഫുകാരൻ പെരിയടുക്ക മഞ്ചാേടി ഷരീഫിന്റെ വീടു പൊളിച്ചു 20 പവൻ സ്വർണ്ണാഭരണം കവർന്നു

കാസർകോട് :പെർമൂദ പെരിയടുക്ക മഞ്ചോടിയിലെ ഗൾഫുകാരൻ്റെ വീട്ടിൽ വൻ കവർച്ച. വീടിൻ്റെ പിൻവശത്തെ ഇരുമ്പു ഗ്രിൽ പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണ്ണാഭരണം കവർച്ച ചെയ്തു. മഞ്ചോടിയിലെ ഷെരീഫിൻ്റെ വീടാണു കൊള്ളയടിച്ചത്. ഷെരീഫ് ദുബൈയിലാണ്. ഭാര്യ റുക്‌സാനയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പു റുക്സാന വീടുപൂട്ടി മക്കളുമായി ബന്ധു വീട്ടിൽ പോയിരുന്നതാണെന്നു പറയുന്നു. ഇന്നു വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു കവർച്ചാ വിവരം അറിഞ്ഞത്. വീടിൻ്റെ പിൻവശത്തെ ഇരുമ്പു ഗ്രില്ലും പൂട്ടും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടും പൊളിച്ചിരുന്നു. അലമാരയിലുള്ള സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. പൂട്ടുപൊളിക്കാനുപയോഗിച്ചതെന്നു സംശയിക്കുന്ന ഇരുമ്പു പാര വീട്ടിനുളളിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. വിവരം റുക്സാന ഉടൻ കുമ്പള പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തിയേക്കുമെന്നുകരുതുന്നു. വീടിനെക്കുറിച്ച് കൃത്യമായി അറിയാവുന്നവരും കൊള്ള സംഘത്തിൽ ഉണ്ടായേക്കുമെന്ന് സംശയമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page