ദുബായ്: പ്രവാസലോകത്തിനു പുത്തന്‍ അനുഭവമായ പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നാളെ (ഞായറാഴ്ച) ഉച്ചക്ക് 12 മണിക്കാരംഭിക്കും. രാത്രി 11 മണി വരെ ആഘോഷം നീണ്ടു നില്‍ക്കും. പ്രവാസി മഹോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 15000 പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഉത്സവമായി അരങ്ങേറുന്ന സിറ്റി ഗോള്‍ഡ് ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിനെ വരവേല്‍ക്കാന്‍ പ്രവാസി ലോകം ഒരുങ്ങിക്കഴിഞ്ഞു. സംഗമത്തില്‍ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ് വ്യക്തിത്വങ്ങള്‍ക്ക് ബിസ്‌പ്രൈം അവാര്‍ഡ് നല്‍കി ആദരിക്കും.
ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികള്‍ അരങ്ങേറും.
കള്‍ച്ചറല്‍ ഹാര്‍മണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാര്‍ അണി നിരക്കുന്ന ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്, കാസര്‍കോടിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന നാടന്‍ കലകള്‍, അവാര്‍ഡ് നൈറ്റ്, സദസ്സിന് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവ സമ്മാനവുമായി അറബ് ഫ്യൂഷന്‍ പ്രോഗ്രാമുകള്‍, മാജിക്കല്‍ മൊമെന്റ്‌സ്, ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മൈലാഞ്ചി മെഹന്തി ഡിസൈന്‍ മത്സരം, പാചക കലയിലെ രാജ്ഞിയെ കണ്ടെത്താന്‍ കിച്ചണ്‍ ക്യൂന്‍, മെഡിക്കല്‍ ഡ്രൈവ് തുടങ്ങിയവയെല്ലാം ഉത്സവത്തെ അനുസ്മരണീയമാക്കും.
ഒക്ടോബര്‍ 10നാണ് മഹോത്സവ പരിപാടികള്‍ ആരംഭിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന രീതിയില്‍ തയ്യാറാക്കിയ ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്‌ബോള്‍ മേളയും വുമന്‍സ് കോണ്‍ക്ലെവും വിപുലമായി സംഘടിപ്പിച്ചിരുന്നു.
പരിപാടിയുടെ വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, പത്മശ്രീ എം.എ. യൂസഫ് അലി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഹാരിസ് ബീരാന്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, എന്‍.എ ഹാരിസ് എം.എല്‍.എ, അറബ് രാജ്യങ്ങളിലെ പ്രമുഖര്‍, സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കായി ദുബായിലെ ദേര, ബര്‍ദുബായ്, കറാമ, സത്വ, അല്‍ ഖിസൈസ് എന്നിവിടങ്ങളില്‍ നിന്നും സൗജന്യ ബസ് സര്‍വ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ 20 മിനുട്ട് ഇടവിട്ട് ഷട്ടര്‍ ബസ്സും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരുക്കുന്ന മഹാസംഗമം പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമാണെന്നു സംഘാടകര്‍ വ്യക്തമാക്കി. ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ
കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നു ദുബായ് കെ എം സി സി സംസ്ഥാന ജന. സെക്രട്ടറിയും ഹല കാസ്രോഡ് മുഖ്യ രക്ഷാധികാരിയുമായ യഹ്യ തളങ്കര,
സംഘാടന സമിതി ചെയര്‍മാന്‍ സലാം കന്യപ്പാടി, ജനറല്‍ കണ്‍വീനര്‍ ഹനീഫ് ടി ആര്‍, ട്രഷര്‍ ഡോ. ഇസ്മയില്‍, സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, മീഡിയ വിംഗ് ചെയര്‍മാന്‍ പി.ഡി നൂറുദ്ദീന്‍, ജില്ല സഹ ഭാരവാഹികളായ കെ.പി അബ്ബാസ്, റഫീഖ് പടന്ന, സുബൈര്‍ അബ്ദുല്ല, ബഷീര്‍ പാറപ്പള്ളി, അഷ്‌റഫ് ബായാര്‍, ആസിഫ് ഹൊസങ്കടി, റഫീഖ് കാടങ്കോട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ചു.







