ചീമേനിയിലെ കളിക്കളം ഉദ്ഘാടനം ചെയ്തു; സംസ്ഥാനത്ത് 376 പുതിയ കളിക്കളങ്ങൾ നിർമ്മിച്ചുവെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

കാസർകോട്: സംസ്ഥാനത്ത് ഉടനീളം 376 -ഓളം കളിക്കളങ്ങള്‍ നിർമ്മിച്ചുകഴിഞ്ഞുവെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പടുത്തി നിര്‍മ്മിച്ച ചീമേനിയിലെ കളിക്കളം പന്ത് തട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തില്‍ 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടിലൂടെയും ബാക്കിയുള്ള 50 ലക്ഷം രൂപ കായിക വകുപ്പിലൂടെയുമാണ് ലഭ്യമാക്കിയത്. കാസര്‍കോട് ജില്ലാ സ്റ്റേഡിയം തൃക്കരിപ്പൂരില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മ്മാണത്തിലാണെന്നും കബഡി, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയ വിവിധ കായിക ഇനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം. മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാര്‍, ജില്ലാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുകുമാരന്‍, വാര്‍ഡ് അംഗങ്ങളായ എം. ശ്രീജ, കെ. ടി. ലത, പി. ടി. എ. പ്രസിഡന്റ് എം. ഗംഗാധരന്‍, എസ്.എം.സി. ചെയര്‍മാന്‍ എം. വി. ജയചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കെ. നളിനാക്ഷന്‍, കരിമ്പില്‍ കൃഷ്ണന്‍ , വി. വിജയരാജ്, മുഹമ്മദ് കൂളിയാട്, കുരിയാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്ദേര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി. കെ. അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സുനില്‍ കുമാര്‍ സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page