ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഉത്തരേന്ത്യയിലല്ല; ഇങ്ങിവിടെ ചന്തേരയില്‍; അഞ്ചുവയസുള്ള കുട്ടിയുടെ മുന്നില്‍ വച്ച് മകളെ ബലാത്സംഗം ചെയ്ത 60 കാരനായ പിതാവ് പിടിയില്‍

കാസര്‍കോട്: അഞ്ചുവയസുള്ള പേരകുട്ടിയുടെ മുന്നില്‍വച്ച് സ്വന്തം രക്തത്തില്‍ പിറന്ന മകളെ ബലാത്സംഗത്തിനു ഇരയാക്കിയ 60 വയസ്സുള്ള പിതാവ് അറസ്റ്റില്‍. ചന്തേര പൊലീസ് പരിധിയിലാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. നേരിയ ആരോഗ്യ പ്രശ്‌നങ്ങളുള്ള 29 കാരിയായ യുവതിയും അഞ്ചു വയസ്സുള്ള കുട്ടിയും സ്വന്തം വീട്ടിലാണ് താമസം. പ്രസ്തുത വീട്ടില്‍ വച്ച് പിതാവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പറയുന്നു. മാതാവ് ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിലും നാണക്കേടും ഭീതിയും കാരണം പുറത്തു പറഞ്ഞിരുന്നില്ലത്രെ. എന്നാല്‍ അഞ്ചു വയസ്സുള്ള കുട്ടി തന്റെ കണ്‍മുമ്പില്‍ നടന്ന സംഭവം പലരോടും പറഞ്ഞതോടെയാണ് വിവരം പുറത്തായതും ചന്തേര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page