കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു; മകനെയും കൊല്ലാന്‍ ശ്രമം, പ്രതി പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. മാന്താടിക്കവലയില്‍ എലക്കോടത്ത് വീട്ടില്‍ രമണി (70)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രമണിയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെയും കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലവിളികേട്ട് മൂത്ത മകന്‍ ഓടിയെത്തി തടയുകയായിരുന്നു.
മേസ്തിരിപ്പണിക്കാരനാണ് സോമന്‍. ഭാര്യ കിടപ്പു രോഗിയായതിന്റെ മനോവിഷമമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page