ഷോർട്ട് സർക്യൂട്ട്: ഫ്രിഡ്ജ് കത്തി നശിച്ചു, നാട്ടുകാരുടെ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി

മൊഗ്രാൽ:മൊഗ്രാൽ ചാളിയങ്കോട് നിഷാദ് ക്വാർട്ടേഴ്സിലെ മത്സ്യ വില്പന തൊഴിലാളി പി ശരീഫ് ഹസൈനാറിന്റെ വീട്ടിലെ ഫ്രിഡ്ജ് കത്തിനശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് കാണാമെന്നു സംശയിക്കുന്നു.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ഫ്രിഡ്ജിന് തീപിടിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ശരീഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റൂമിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപവാസികളും, ക്വാർട്ടേഴ്സിലെ താമസക്കാരും അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറിയാണ് തീ അണച്ചത്. അപ്പോഴേക്കും ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപവാസികളുടെ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page