ഹോട്ടലുകളിലെ ചാരിറ്റി ബോക്‌സുകള്‍ കണ്ടാല്‍ സന്തോഷ് കുമാര്‍ മറ്റൊന്നും നോക്കില്ല: 48 ഹോട്ടലുകളില്‍ നിന്നു പണം കൈക്കലാക്കിയ വിരുതന്‍ ഒടുവില്‍ പിടിയില്‍

കോഴിക്കോട്: 48 ഹോട്ടലുകളില്‍ നിന്നു സംഭാവനപ്പെട്ടി (ചാരിറ്റി ബോക്‌സ്) മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി. തൃശൂര്‍, ചാഴൂര്‍ സ്വദേശി സന്തോഷ് കുമാറി (51)നെയാണ് ഫറോക്ക് അസി. പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
അരീക്കാട്, ഹോട്ട്ബാക്ക് ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ നിന്നു നേര്‍ച്ചപ്പെട്ടി കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48 ഹോട്ടലുകളില്‍ നിന്നായി നേര്‍ച്ചപ്പെട്ടികള്‍ കവര്‍ന്നിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഒരു ഹോട്ടലില്‍ ഒരു തവണ മാത്രമേ മോഷണം നടത്താറുള്ളൂ. മോഷണം നടത്തിയ ഹോട്ടലുകളുടെ പേരുകള്‍ നമ്പര്‍ ഇട്ട് എഴുതിയ കുറിപ്പും സന്തോഷ് കുമാറില്‍ നിന്നു പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയ ഹോട്ടലുകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയുന്നതിനാണ് ഈ കുറിപ്പ് സൂക്ഷിച്ചിരുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page