കുമ്പള: പൊലീസ് കുമ്പള ടൗണിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ശാസ്ത്രീയമായി ഗതാഗത സംവിധാനം പരിഷ്‌ക്കരിച്ചതിനൊപ്പം ടൗണിനെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വമായി നിലനിറുത്തുന്നതിനും ഐ എച്ച് ആര്‍ ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ നഗരശുചീകരണം നടത്തി.
യാത്രക്കാരും വ്യാപാരികളും തിരക്കേറിയ ടൗണില്‍ വലിച്ചെറിഞ്ഞു ടൗണിനെ വികൃതമാക്കിയ മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ തൂത്തുവാരി ചാക്കുകളില്‍ നിക്ഷേപിച്ചു. വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനം പഞ്ചായത്ത് ശുചീകരണ വിഭാഗവും അധികൃതരും ഒളിച്ചു നിന്നു വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ശുചീകരണവിഭാഗം എന്തുചെയ്യുന്നുവെന്നു നിരീക്ഷിക്കാനും അവര്‍ക്കു നിര്‍ദ്ദേശങ്ങളും പ്രതിഫലവും നല്‍കാനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും അവയ്‌ക്കൊക്കെ തളര്‍വാതം ബാധിച്ചിരിക്കുകയാണെന്നും സംസാരമുണ്ട്. ടൗണ്‍ ശുചീകരിച്ചില്ലെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ചു ഫൈന്‍ ഈടാക്കാനും വ്യവസ്ഥകളുണ്ട്. കുമ്പള പഞ്ചായത്തിന് അതിലും താല്‍പ്പര്യമില്ലെന്നും നാട് എങ്ങനെയായാലും അവര്‍ക്കു ഭരിച്ചാല്‍ മതിയെന്ന മനോഭാവമാണെന്നും പൊതുവെ പറയുന്നു.








