കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൂട്ട സ്ഥലം മാറ്റ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. സംസ്ഥാന വ്യാപകമായിട്ടായിരിക്കും സ്ഥലം മാറ്റം. നിലവിലെ മാനദണ്ഡ പ്രകാരം എസ് ഐമാര്‍ തൊട്ട് ഡിവൈ എസ് പി തലം വരെയായിരിക്കും സ്ഥലം മാറ്റം.
ചട്ടപ്രകാരം ഡിവൈ എസ് പി മാര്‍ക്ക് സ്വന്തം സബ് ഡിവിഷന്‍ പരിധിയില്‍ ജോലി ചെയ്യാന്‍ കഴിയില്ല. കാസര്‍കോട് എ എസ് പി ആയതിനാല്‍ സ്ഥലം മാറ്റം ഉണ്ടായില്ല. ബേക്കല്‍ ഡിവൈ എസ് പി പി പി മനോജിനും സ്ഥലം മാറ്റം ഉണ്ടാകില്ല. അദ്ദേഹം ഹൊസ്ദുര്‍ഗ്ഗ് സബ് ഡിവിഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരനാണ്. സ്വന്തം താലൂക്ക് പരിധികളില്‍ ജോലി ചെയ്യുന്ന എസ് ഐ മാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സ്ഥലം മാറ്റം ഉണ്ടാകും.








