കാസര്‍കോട്: ഭര്‍തൃമതിക്കെതിരെ നവമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതായി പരാതി. നീലേശ്വരം, പേരോല്‍ വില്ലേജില്‍ താമസക്കാരിയായ 43കാരിയുടെ പരാതി പ്രകാരം ചീമേനി, പൊതാവൂര്‍, നാരായണന്‍ മയ്യല്‍ എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതായി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.








