കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, കുണിയ മിന്‍ഹാജ് പബ്ലിക് സ്‌കൂളില്‍ വന്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപയും 31,000 രൂപ വില വരുന്ന സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും വിസിആറും മോഷണം പോയി. മാനേജര്‍ സിഎച്ച് അസൈനാര്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി പത്തുമണിക്കും ഇന്നലെ (തിങ്കള്‍) രാവിലെ 10.45 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ഓഫീസ് റൂമിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.







