ഹൈബ്രിഡ് കഞ്ചാവുമായി ഓണക്കുന്നില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവ് ഓണക്കുന്നില്‍ പിടിയില്‍. കരിവെളളൂര്‍ ചേടിക്കുന്നിലെ ടിവിപി ഇന്‍ഷാദിനെയാണ് എക്‌സൈസ് ഇന്‍ന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റുചെയ്തത്. കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് പട്രോളിങിനിടെയാണ് യുവാവ് പിടിയിലായത്. രാത്രി കാലത്ത് ഓണക്കുന്നില്‍ യുവാക്കള്‍ തമ്പടിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 10 ഗ്രാം ഉണക്ക കഞ്ചാവും യുവാവില്‍ നിന്ന് പിടിച്ചെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
Scroll to top

You cannot copy content of this page