തിരുവനന്തപുരം: ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഭാസുരേന്ദ്രന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടെ ഭര്‍ത്താവ് ഭാസുരേന്ദ്രനും ഉണ്ടായിരുന്നു. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയര്‍കെയ്സിന് അടുത്തായാണ് ഇയാള്‍ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാസുരേന്ദ്രന് ആശുപത്രിയില്‍ വച്ച് മരിച്ചു. ഭാസുരേന്ദ്രനില്‍നിന്ന് മൊഴിയെടുക്കാന്‍ പൊലീസിനായിട്ടില്ല. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയില്‍ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു
- State
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന യുവതിയെ കുമ്പള, മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Thursday, 16 July 2026, 18:55

മുന്നാട് പള്ളത്തുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
Thursday, 16 July 2026, 17:30

സിപിഐ ചെറുവത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്
Thursday, 16 July 2026, 16:08

ബൈക്കിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി
Thursday, 16 July 2026, 15:35

ബദിയഡുക്ക, എല്‍ക്കാനയിലെ റബ്ബര്‍ ഷീറ്റ് മെഷീൻ മോഷണം; ബാഡൂർ പള്ളം സ്വദേശി അറസ്റ്റിൽ
Thursday, 16 July 2026, 15:28

ധനരാജ് രക്തസാക്ഷി ഫണ്ട്: വി.കുഞ്ഞികൃഷ്ണൻ എം എൽ എ പുസ്തകം പിൻവലിച്ച് മാപ്പ് പറയണം; ടി.ഐ മധുസൂദനൻ വക്കീൽ നോട്ടീസയച്ചു
Thursday, 16 July 2026, 15:15
