വിവാഹ മോചനത്തിന് ശേഷം മകനെ പാലില്‍ കുളിപ്പിച്ച് മാതാവ്; കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം

വിവാഹം പോലെ ഇന്ന് വിവാഹമോചനവും ആഘോഷമായി മാറുന്ന കാലമാണ്. സങ്കടവും വിഷാദവും മാത്രമായി മാറിയ കാലം മാറി. കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. എന്നാല്‍ കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു. മാതാവാണ് യുവാവിനെ പാലില്‍ കുളിപ്പിക്കുന്നത്. ഈ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് പുതിയ വസ്ത്രങ്ങളും ഷൂസും ധരിച്ച് അണിഞ്ഞൊരുങ്ങി. ‘ഹാപ്പി ഡിവോഴ്‌സ്’ എന്നെഴുതിയ കേക്ക് സന്തോഷത്തോടെ മുറിക്കുന്നതും കാണാം. ബിരാദാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്.
‘ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പുകൊടുത്തിരിക്കുന്നത്.
വിഡിയോ മൂന്ന് മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. വലിയ വിമര്‍ശനമാണ് വിഡിയോയ്ക്ക് നേരെ. യുവാവിനെ ‘അമ്മ കുട്ടി’ എന്നാണ് കമന്റ് ബോക്‌സില്‍ പലരും എഴുതുന്നത്. നിങ്ങളുടെ ഭാര്യ ടോക്‌സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ അമ്മയോടൊപ്പം നില്‍ക്കൂ എന്നാണ് ഒരു കമന്റ്. ജീവിതത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ അമ്മ കുട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുക എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page