കുമ്പള സ്‌കൂള്‍ കലോത്സവം: മത്സരങ്ങള്‍ തുടങ്ങി; സ്‌കൂള്‍ പരിസരത്ത് പൊലീസ് ജാഗ്രത ശക്തം

കുമ്പള: സംഘര്‍ഷത്തെത്തുടര്‍ന്നു വെള്ളിയാഴ്ച നിറുത്തിവച്ച കുമ്പള സ്‌കൂള്‍ കലോത്സവം സമാധാനാന്തരീക്ഷത്തില്‍ തിങ്കളാഴ്ച പുനഃരാരംഭിച്ചു.
ശക്തമായ പൊലീസ് സംഘം സ്‌കൂളിന്റെ മൂന്നു പ്രവേശന കവാടങ്ങളിലും സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ യൂണിഫോമും ബാഡ്ജും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സൂക്ഷ്മ നിരീക്ഷണത്തിനു ശേഷമാണ് സ്‌കൂളിലേക്കു കടത്തിവിട്ടത്. കുട്ടികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളെ പരിശോധനക്കും തിരിച്ചറിയലിനും ശേഷം കുട്ടിയെ സ്‌കൂളിലെത്തിച്ച് ഉടന്‍ മടങ്ങണമെന്നു നിര്‍ദ്ദേശിച്ചു കടത്തിവിട്ടു.
സംഭവത്തെത്തുടര്‍ന്നു പൊലീസ് കര്‍ശന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്കും പി ടി എക്കും നല്‍കിയിരുന്നു. പൊലീസ് നിയന്ത്രണം ലംഘിക്കാന്‍ ശ്രമിക്കുന്നവരെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്യുമെന്നു മുന്നറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page