ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി കാട്ടി യുവാവിന്റെ ഭീഷണി,അതേ കത്തി ഉപയോഗിച്ച് ഗര്‍ഭിണിയായ 16-കാരി കാമുകനെ കഴുത്തറുത്ത് കൊന്നു

റായ്പൂര്‍: ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആണ്‍സുഹൃത്തിനെ പതിനാറുകാരി കഴുത്തറുത്ത് കൊന്നു. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഗഞ്ച് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പ്രതിയായ പെണ്‍കുട്ടി. സെപ്റ്റംബര്‍ 28നാണ് ആണ്‍സുഹൃത്തായ മുഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. റായ്പൂരിലെ രമന്‍ മന്ദിര്‍ വാര്‍ഡിലെ സത്കാര്‍ ഗലിയില്‍ സ്ഥിതി ചെയ്യുന്ന ഏവണ്‍ ലോഡ്ജില്‍ ശനിയാഴ്ച മുതല്‍ ഇരുവരും താമസിച്ചിരുന്നു. മുറിയില്‍വെച്ച് സദ്ദാം പെണ്‍കുട്ടിയോട് ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. വാക്കേറ്റവും ഭീഷണിയും തുടര്‍ന്ന സദ്ദാമിനെ ഉറങ്ങിക്കിടക്കുന്നതിനിടെ പെണ്‍കുട്ടി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സദ്ദാമിന്റെ മൊബൈല്‍ ഫോണുമായി പുറത്തിറങ്ങിയ പെണ്‍കുട്ടി മുറി പൂട്ടി താക്കോല്‍ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് എറിഞ്ഞു. പിറ്റേന്ന് രാവിലെ ബിലാസ്പൂരിലെ വീട്ടിലേക്ക് മടങ്ങി എത്തിയ പെണ്‍കുട്ടിയോട് മാതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്ത്യം വെളിപ്പെടുത്തിയത്. മകള്‍ കുറ്റസമ്മതം നടത്തിയപ്പോള്‍ മാതാവ് പൊലീസിനെ വിളിച്ചു. മകളെ കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പിന്നാലെ ലോഡ്ജിലെത്തിയ പൊലീസ് രക്തത്തില്‍ കുതിര്‍ന്ന സദ്ദാമിന്റെ മൃതദേഹം കണ്ടെത്തി. സദ്ദാമിന്റെ ഫോണ്‍ ലഭിച്ചതായും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page